നീറ്റ് പരീക്ഷയുടെ പുതിയ ഡ്രസ് കോഡ് പുറത്തിറക്കി

298

ന്യൂഡല്‍ഹി: എം.ബി.ബി.എസ്/ബി.ഡി.എസ് എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിനുള്ള പുതിയ ഡ്രസ് കോഡ് സി.ബി.എസ്.ഇപുറത്തിറക്കി. ഇളം നിറത്തിലുള്ള മുറിക്കയ്യന്‍ വസ്ത്രങ്ങള്‍ ധരിച്ചു വേണം വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കെത്തേണ്ടത്. ഷൂസ് ധരിക്കാന്‍ പാടില്ല. 2017ല്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തന്നെയാണ് ഈ വര്‍ഷവും സിബിഎസ്‌ഇ മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ സാധാരണ വേഷം ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഒരു മണിക്കൂര്‍ മുന്‍പ് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിബന്ധന കൂടി ഈ വര്‍ഷം പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശിരോവസ്ത്രം ധരിച്ച്‌ പരീക്ഷക്കെത്തിയ കുട്ടികളുടെ ശിരോവസ്ത്രം അഴിച്ചുമാറ്റിയത് കഴിഞ്ഞ തവണ രൂക്ഷമായ വിമര്‍ശനത്തിന് വഴിവെച്ച പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.

NO COMMENTS