ലാവ്ലിന്‍ കേസില്‍ സിബിഐ സുപ്രീം കോടതിയിലേക്ക്

253

കൊച്ചി: ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടി വിധിക്ക് എതിരെ സിബിഐ സുപ്രീം കോടതിയെ സമീപിക്കും. സുപ്രീം കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കുന്ന കാര്യം ആലോചനയില്‍ ആണെന്ന് സിബിഐ കേന്ദ്രങ്ങള്‍ അറിയിച്ചു. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധിക്ക് എതിരെ സിബിഐ ഹൈക്കോടതിയില്‍ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ്, കീഴ്ക്കോടതി വിധി ശരിവെച്ച്‌ ഹൈക്കോടതി വിധി പറഞ്ഞത്.