കശാപ്പ് നിരോധന വിജ്ഞാപനം സുപ്രീംകോടതി സ്റ്റേ ചെയ്തു

244

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കശാപ്പ് നിരോധന വിജ്ഞാപനം സുപ്രീംകോടതി സ്റ്റേ ചെയ്തു. രാജ്യവ്യാപക സ്റ്റേയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാവരുമായും ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഇതു സംബന്ധിച്ച്‌ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.