കശുവണ്ടി വികസന കോര്‍പറേഷന്‍ ഓഫിസില്‍ സിബിഐ ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന

244

കൊല്ലം • കശുവണ്ടി വികസന കോര്‍പറേഷന്‍ ഓഫിസില്‍ സിബിഐ ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന. ഇഎസ്‌ഐ കോര്‍പറേഷന്‍റെ വാഹനത്തില്‍ എത്തിയാണു സിബിഐ സംഘം രാവിലെ മുതല്‍ വൈകിട്ടു വരെ കോര്‍പറേഷന്‍ ഓഫിസില്‍ പരിശോധന നടത്തിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൊല്ലത്തെത്തിയ സംഘം രണ്ടു ഗ്രൂപ്പായി തിരിഞ്ഞ് ഒരുസംഘം രാവിലെ 9.30നു മുന്‍പേ കോര്‍പറേഷന്‍ ഓഫിസിലെത്തി. രണ്ടാമത്തെ സംഘം സ്വകാര്യ ഫാക്ടറികള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. പത്തുവര്‍ഷം കോര്‍പറേഷന്‍ നടത്തിയ തോട്ടണ്ടി ഇടപാടിലെ സാങ്കേതിക കാര്യങ്ങള്‍, തോട്ടണ്ടി സംസ്കരിക്കുമ്പോള്‍ ലഭിക്കുന്ന കശുവണ്ടിപ്പരിപ്പിന്‍റെ അളവ് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിച്ചത്. കോര്‍പറേഷനിലെ ഫിനാന്‍സ് മാനേജര്‍, പ്രൊഡക്​ഷന്‍ മാനേജര്‍ എന്നിവരില്‍ നിന്നാണു മൊഴിയെടുത്തത്.

NO COMMENTS

LEAVE A REPLY