സൈനികര്‍ക്ക് നല്‍കാനുള്ള കശുവണ്ടി കേരളത്തില്‍ നിന്ന് വാങ്ങാന്‍ ധാരണ ; നിര്‍മലാ സീതാരാമന്‍ മേഴ്സിക്കുട്ടിയമ്മയ്ക്ക് ഉറപ്പ് നല്‍കി

531

ന്യൂഡല്‍ഹി: സൈനികര്‍ക്ക് നല്‍കാനുള്ള കശുവണ്ടി കേരളത്തില്‍ നിന്ന് വാങ്ങാന്‍ ധാരണ. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ സംസ്ഥാന കശുവണ്ടി വ്യവസായമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്ക് ഇക്കാര്യത്തില്‍ ഉറപ്പുനല്‍കി. കശുവണ്ടിമേഖലയുടെ വികസനത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് കശുവണ്ടി വാങ്ങണമെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. കശുവണ്ടി സംസ്കരണമേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളായ കശുവണ്ടി വികസന കോര്‍പ്പറേഷന്‍, കാപെക്സ് എന്നീ സ്ഥാപനങ്ങളില്‍നിന്ന് സംസ്കരിച്ച പരിപ്പുവാങ്ങാന്‍ ധാരണാപത്രം ഒപ്പുവെയ്ക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. 15 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കേന്ദ്രതീരുമാനം യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തെ കശുവണ്ടിമേഖലയില്‍ പുത്തന്‍ ഉണര്‍വുണ്ടാകുന്നത് വലിയ നേട്ടമാകുമെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

NO COMMENTS