മലയാളി കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ ക്യാഷ് അവാര്‍ഡായി വിതരണം ചെയ്‌തത് 9.72 കോടിരൂപ

310

തിരുവനന്തപുരം : അന്താരാഷ്ട്ര, ദേശീയ കായിക മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ മലയാളി കായികതാരങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ ക്യാഷ് അവാര്‍ഡായി വിതരണം ചെയ്‌തത് 9.72 കോടിരൂപ. 3533 താരങ്ങള്‍ക്കായാണ് ഈ തുക സമ്മാനിച്ചത്. ഇതില്‍ 7.17 കോടി രൂപ കായികവകുപ്പും 2. 54 കോടി രൂപ വിദ്യാഭ്യാസ വകുപ്പുമാണ‌് നല്‍കിയത‌്.

റയോ ഒളിമ്ബിക്സ്, ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ അത‌്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്, സന്തോഷ് ട്രോഫി, ദേശീയ വോളിബോള്‍, ദേശീയ സ്‌കൂള്‍ കായികമേള എന്നിവയില്‍ മെഡല്‍ നേടിയവര്‍ക്കാണ് ക്യാഷ് അവാര്‍ഡ് സമ്മാനിച്ചത്. റിയോയില്‍ ഒളിമ്ബിക്സില്‍ പങ്കെടുത്ത 11 കായിക താരങ്ങള്‍ക്ക് മൂന്നുലക്ഷംവീതം ആകെ 33 ലക്ഷം രൂപനല്‍കി. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് 2.05കോടിയാണ് നല്‍കിയത്. ഏഷ്യന്‍ അത‌്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തിയ 14 താരങ്ങള്‍ക്ക് 9.50 ലക്ഷം നല്‍കി. വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണം നേടിയവര്‍ക്ക് 10 ലക്ഷംവീതവും ടീം ഇനത്തിലെ സ്വര്‍ണത്തിന് ‌അഞ്ചുലക്ഷം വീതവും വ്യക്തിഗത ഇനങ്ങളിലെ വെള്ളിക്ക് എഴുലക്ഷം വീതവും ടീമിനത്തില്‍ വെള്ളിയ്ക്ക് 3.5 ലക്ഷംവീതവും വ്യക്തിഗത വെങ്കലത്തിന് അഞ്ചുലക്ഷംവീതവും ടീം വെങ്കലത്തിന് 2.5 ലക്ഷം രൂപവീതവും നല്‍കി.

സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ 20 താരങ്ങള്‍ക്കും മുഖ്യ പരിശീലകനും രണ്ടുലക്ഷം വീതവും അസിസ്റ്റന്റ് പരിശീലകന്‍, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് ഒരുലക്ഷം വീതവും നല്‍കി. 24 പേര്‍ക്കായി ആകെ നല്‍കിയത് 45 ലക്ഷമാണ‌്.കോഴിക്കോട് നടന്ന ദേശീയ സീനിയര്‍ പുരുഷ വിഭാഗം വോളിബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ ജേതാക്കളായ കേരള ടീമിലെ 12 കളിക്കാര്‍ക്കും പരിശീലകനും 1.5 ലക്ഷംവീതം നല്‍കി. മാനേജര്‍ക്കും സഹപരിശീലകനും ഒരുലക്ഷം വീതവും. 15 പേര്‍ക്കായി ആകെ നല്‍കിയത് 21.5 ലക്ഷംരൂപ.

2015ലെ സ്പെഷ്യല്‍ ഒളിമ്ബിക്സില്‍ പങ്കെടുത്ത 258 താരങ്ങള്‍ക്ക് 9.45 ലക്ഷം രൂപ നല്‍കി. 2013–16 കാലയളവില്‍ മറ്റു ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ ജേതാക്കളായ 1356 കായികതാരങ്ങള്‍ക്കായി 2,42,36,440 രൂപ വിതരണം ചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ വിതരണം ചെയ്യാതിരുന്ന തുകയാണ് ഈ താരങ്ങള്‍ക്ക് നല്‍കിയത്.2016– -17 കാലയളവില്‍ ജേതാക്കളായ 846 താരങ്ങള്‍ക്കായി 88.80 ലക്ഷം നല്‍കി. സ്പോര്‍ട്സ് കൗണ്‍സിലിന്റെ പരമോന്നത ബഹുമതിയായ 2016 ലെ ജി വി രാജ അവാര്‍ഡ് എട്ടുപേര്‍ക്ക് നല്‍കി. ഇവര്‍ക്ക് 10.25 ലക്ഷമാണ് നല്‍കിയത്.

2017ലെ ജി വി രാജ അവാര്‍ഡില്‍ ഏഴുപേര്‍ക്കായി 11 ലക്ഷം നല്‍കി. 2013 മുതല്‍ 2016 വരെ ദേശീയ സ്‌കൂള്‍ കായികമേളയില്‍ മെഡല്‍നേടിയ 1247 കുട്ടികള്‍ക്കായാണ് 25460000 രൂപ വിദ്യാഭ്യാസവകുപ്പ് നല്‍കിയത്.

NO COMMENTS