വിജിലന്‍സ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച അഭിഭാഷകര്‍ക്കെതിരെ കേസ്

176

തിരുവനന്തപുരം: ഇന്നലെ വഞ്ചിയൂര്‍ പ്രത്യേക വിജിലന്‍സ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ 10 അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു. വഞ്ചിയൂര്‍ പോലീസാണ് കേസെടുത്തത്.ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി, രതിന്‍, സുഭാഷ്, അരുണ്‍, രാഹുല്‍ എന്നീ കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയും മറ്റ് അഞ്ച് പേര്‍ക്കെതിരെയുമാണ് കേസ്.
ഇന്ന് അഭിഭാഷകര്‍ക്കെതിരെ മുഖ്യമന്ത്രി രൂക്ഷവിമര്‍ശമുയര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് കേസ് എടുത്തത്.

NO COMMENTS

LEAVE A REPLY