ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പോലീസ് കേസ്

255

കൊല്ലം : ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പോലീസ് കേസ് എടുത്തു. കൊല്ലത്ത് റോഡപകടത്തില്‍പെട്ട ഇതര സംസ്ഥാന തൊഴിലാളിയും തിരുനല്‍വേലി സ്വദേശിയുമായ മ​രു​ക​ന് (30) ചികിത്സ നിഷേധിച്ച കൊല്ലം മെഡിസിറ്റിക്കെതിരെ കൊട്ടിയം പോലീസാണ് കേസ് എടുത്തത്. ആശുപത്രീ മാനേജ്മെന്റിന് വീഴ്ച പറ്റിയെന്ന് പോലീസ് പറഞ്ഞു. ആംബുലന്‍സ് ഡ്രൈവറുടെ മൊഴി എടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും നഴ്സിന്റെയും മൊഴി എടുക്കുമെന്ന് പോലീസ്. അതെ സമയം വിഷയവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളെ വിമര്‍ശിച്ച്‌ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിത ബീഗം രംഗത്തെത്തിയിരുന്നു. ആശുപത്രികളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരചട്ടലംഘനമാണെന്നും രോഗിയെ പ്രവേശിപ്പിക്കാത്തതിനെക്കുറിച്ച്‌ അന്വേഷിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.