ക്യാപ്റ്റന്‍ മണി അന്തരിച്ചു

200

കൊച്ചി: കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച ടീമിന്റെ ക്യാപ്റ്റന്‍ ടി കെ എസ് മണി (ക്യാപ്റ്റന്‍ മണി- 77) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 9.30ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 17നാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്കാരം വെള്ളിയാഴ്ച 12ന് ഇടപ്പള്ളി പോണേക്കര ശ്മശാനത്തില്‍. 1940 ഏപ്രില്‍ എട്ടിന് കണ്ണൂരില്‍ തങ്കസ്വാമിയുടെയും സരസ്വതിയുടെയും മകനായി ജനനം. ഭാര്യ: പരേതയായ രാജമ്മ. മക്കള്‍: ആനന്ദ് (അപ്പോളോ ടയേഴ്സ്), ജ്യോതി (കനറാ ബാങ്ക്, കണ്ണൂര്‍), ഗീത, അരുണ്‍. മരുമക്കള്‍: സ്വപ്ന, വിനോദ്, നിര്‍മല്‍. ഏലൂരില്‍ ഫാക്ടില്‍നിന്നു വിരമിച്ച മണി മഞ്ഞുമ്മല്‍ തടത്തില്‍പ്പറമ്പില്‍ വീട്ടില്‍ മകനോടൊപ്പമായിരുന്നു താമസം.

NO COMMENTS

LEAVE A REPLY