ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികള്‍ ടിവി ചാനലുകളിലും പരസ്യം നല്‍കണം.

148

കാസർഗോഡ് : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ക്രിമിനല്‍ കേസുള്ളവര്‍ ടിവി ചാനലുകളിലും പരസ്യം നല്‍കണം. ഏപ്രില്‍ 12, 16, 21 എന്നീ തിയ്യതികളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശത്തെ പ്രചാരമുള്ള ടിവി ചാനലുകളിലാണ് പരസ്യം നല്‍കേണ്ടത്. പരസ്യം പ്രാദേശിക ഭാഷയിലായിരിക്കണം. രാവിലെ എട്ടിനും രാത്രി പത്ത് മണിക്കുമിടയിലാണ് പരസ്യം ചെയ്യേണ്ടത്.

കൃത്യമായി മനസ്സിലാകുന്ന വലിപ്പത്തില്‍ കുറഞ്ഞത് ഏഴ് സെക്കന്റെങ്കിലും പരസ്യം സ്‌ക്രീനില്‍ തെളിയണം. കൂടാതെ ഏപ്രില്‍ 12, 16, 21 എന്നീ തീയ്യതികളില്‍ ജില്ലാ വരണാധികാരി നിര്‍ദേശിച്ചിട്ടുള്ള പത്രങ്ങളിലും കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം. പ്രസിദ്ധീകരിച്ച കാര്യങ്ങള്‍ സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് 500 രൂപ മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം നല്‍കാം.

NO COMMENTS