അവസാനത്തെ മനുഷ്യന്റെ വിശപ്പടക്കാൻ കഴിയുന്നയാളാകണം നേതാവ് – വോട്ട് ചെയ്യാന്‍ പോകുന്നില്ല – അട്ടപ്പാടിയിലെ മധുവിന്റെ ഊരുകാര്‍

219

ചിണ്ടക്കിയൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നില്ലെന്ന തീരുമാനവുമായി അട്ടപ്പാടിയിലെ മധുവിന്റെ ഊരുകാര്‍.റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ചു കൊണ്ടാണ് ഇവര്‍ ഇത്തരത്തിലൊരു നീക്കത്തിന് ഒരുങ്ങുന്നത്. ചിണ്ടക്കിയൂരിലെ 42 കുടുംബങ്ങളാണ് വോട്ട് ബഹിഷ്‌കരിക്കുക.

തന്റെ മകന്‍ മധുവിന്റെ ഓര്‍മ്മയില്‍ തന്നെയാണ് അമ്മ മല്ലി. തനിക്കൊരു മകനെ തരാന്‍ പറ്റുമോയെന്നാണ് മല്ലി ചോദിക്കുന്നത്. കേസില്‍ ഒരു പുരോഗതിയില്ലെന്ന പരാതിയും ഈ അമ്മയ്ക്കുണ്ട്.മധു കൊല്ലപ്പെട്ട സമയത്ത് മന്ത്രിമാര്‍ അടക്കമുള്ളവര്‍ വന്ന് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍, ഒന്നും നടന്നില്ലെന്നും മധുവിന്റെ ഊരുകാര്‍ പറയുന്നു. ആവശ്യങ്ങളുമായി സമീപിക്കുമ്ബോള്‍ ഇനി തെരഞ്ഞെടുപ്പ് കഴിയട്ടെയെന്നാണ് അവര്‍ പറയുന്നതെന്ന് ഇവര്‍ വ്യക്തമാക്കി.

NO COMMENTS