മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന പ്രക്രിയയാണ് വിദ്യാഭ്യാസമെന്ന് മന്ത്രി സി.രവീന്ദ്രനാഥ്

219

തിരുവനന്തപുരം : പൊതു വിദ്യാഭ്യാസ സങ്കൽപം കുട്ടികളിലും രക്ഷകർത്താകളിലും പ്രകടമാകണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. സി.എച്ച് മുഹമ്മദ്കോയ എഡ്യൂക്കേഷൻ ട്രസ്റ്റ്‌ സംഘടിപ്പിച്ച സി.എച്ച് അവാർഡ് വിതരണത്തിന്റെ ഉത്ഘാടനം വൈ.എം.സി.എ. ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സി.എച്ച്.ഫൗണ്ടേഷൻ ട്രസ്റ്റ്‌ സെക്രട്ടറി ടി.എ. അബ്ദുൽ വഹാബ് സ്വാഗതമാശംസിച്ച ചടങ്ങിൽ കേരള ഹൈകോടതിയിലെ സീനിയർ അഭിഭാഷകൻ അഡ്വ.വി.കെ. ബിരാൻ അധ്യക്ഷനായി. നമ്മുടെ കുട്ടികൾ ഭരണരംഗത്ത് മികവ് പുലർത്തണം. വളരെ പ്രസക്തമായ ഇടപെടലാണ് ട്രസ്റ്റ്‌ നടത്തുന്നതെന്നും വിദ്യാർത്ഥികൾ പഠനത്തിൽ മാത്രമല്ല ജീവിതത്തിലാണ് എപ്ലസ് നേടാൻ ശ്രമിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. മഹാരഥന്മാരായി നിലകൊള്ളുന്ന സമൂഹത്തിലെ വ്യക്തിത്വങ്ങൾ വളർന്നത് പൊതുവിദ്യാലയങ്ങളുടെ ആവിർഭാവത്തിൽ നിന്നാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ പ്രവർത്തനം മുഖമുദ്രയാക്കി പ്രവർത്തിച്ചുവരുന്ന സംഘടന വിവിധ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വരെ ആദരിക്കുന്നു എന്നത് ഏറ്റവും അഭിനന്ദനാർഹമായ ഒന്നാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2018-ലെ സിബിഎസ്ഇ പരീക്ഷയിലെ കേരള ടോപ്പറായ കസ്തൂരിഷാക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അവാർഡ് നൽകി. ചടങ്ങിൽ കേരള സീനിയർ ജേണലിസ്റ്റ് ഫോറം വൈസ് പ്രസിഡൻറ് അഡ്വ. പ്രതാപചന്ദ്രൻ, സി.എച്ച് മുഹമ്മദ് കോയ ഗവേഷണവിഭാഗം ജോയിന്റ് സെക്രട്ടറി കെ. ഹസ്സൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

അഭിജിത് നെറ്റ് മലയാളം

NO COMMENTS