ചരിത്രത്തെ മനസിലാക്കാൻ ലോക ജനതക്ക് സാധിക്കണമെന്ന് പ്രൊഫ.സി.രവീന്ദ്രനാഥ്

218

തിരുവനന്തപുരം : വാസ്തവത്തിൽ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്ന സത്യം നാം ഓരോരുത്തരും മനസ്സിലാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. ചരിത്രം സൃഷ്ടിച്ചത് ആധുനിക മനുഷ്യരാണെന്നും തികച്ചും യാഥാസ്ഥിതികതയുടെ ചരിത്രം പഠിക്കാൻ നാം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളസർക്കാർ സാംസ്കാരിക വകുപ്പും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച “അമേരിക്കയിലൂടെ ഒരു ചരിത്രാന്വേഷണ യാത്ര” എന്ന പുസ്തകത്തിൻറെ പ്രകാശനകർമം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. കറുത്തവർഗ്ഗക്കാരനെയും വെളുത്ത വർഗക്കാരനെയും ഒരേമനസ്സോടെ കാണുന്നവർക്ക് മാത്രമേ ഇത്തരത്തിലുള്ള ഗ്രന്ഥങ്ങൾ രചിക്കാൻ കഴിയുകയുള്ളൂവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി. കാർത്തികേയൻ നായർ അഭിപ്രായപ്പെട്ടു. ഗ്രന്ഥകാരനും സാഹിത്യകാരനുമായ ഡോ പി.കെ പീതാംബരനാണ് ഗ്രന്ഥകർത്താവ്. വർക്കല ശിവഗിരി മഠം ഗുരുപ്രസാദ് സ്വാമികൾ വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി. ശിവഗിരി മഠം ഗുരുപ്രസാദ് സ്വാമികൾ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ ഹെറിറ്റേജ് സ്റ്റഡീസ് മുൻ ഡയറക്ടർ ജനറൽ ടി പി ശങ്കരൻകുട്ടി നായർ ഇൻസ്റ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റൻറ് ഡോ.ഷീജ ഭാഷ ഇൻസ്റ്റ്യൂട്ട് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

അഭിജിത് നെറ്റ്മലയാളം

NO COMMENTS