സി കെ വിനീതിനെ പിരിച്ചുവിട്ടു

246

തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്ബോള്‍ താരം സികെ വിനീതിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. അക്കൗണ്ട് ജനറല്‍ ഓഫീസി(ഏജീസ്)ന്‍റെ തിരുവനന്തപുരം വിഭാഗത്തില്‍ ഓഡിറ്റര്‍ ജോലിയില്‍ നിന്നാണ് വിനീതിനെ പിരിച്ചു വിട്ടത്. മതിയായ ഹാജരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതേസമയം, തനിക്ക് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സികെ വിനീത് അറിയിച്ചു. നടപടി ന്യായീകരിക്കാന്‍ കഴിയാത്തതാണെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതികരിച്ചു. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് ഏജീസില്‍ ഓഡിറ്ററായാണ് വിനീത് ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഇന്ത്യന്‍ ടീമിലുള്‍പ്പെടെ ബൂട്ടണിയേണ്ടി വന്നതോടെ വിനീതിന് ഓഫിസിലെത്താന്‍ കഴിയാതെ വരുകയായിരുന്നു. ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമായ വിനീത് ബംഗളുരു എഫ്‌സി, കേരള ബ്ലാസ്‌റ്റേഴ്‌സ് എന്നീ ക്ലബുകളിലും അംഗമാണ്. കഴിഞ്ഞ ഐലീഗ് സീസണില്‍ ടോപ് സ്‌കോററായിരുന്നു വിനീത്. ബംഗളൂരു എഫ്‌സിക്ക് വേണ്ടി 15 മത്സരങ്ങളില്‍ നിന്ന് 7 ഗോളുകളാണ് വിനീത് അടിച്ചത്. പിരിച്ചുവിടാന്‍ ആലോചന നടക്കുന്ന സമയത്ത്, സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലിയില്‍ പ്രവേശിച്ച തന്നോട് കളിക്കരുതെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്നായിരുന്നു വിനീതിന്‍റെ ചോദ്യം.

NO COMMENTS

LEAVE A REPLY