ഫു​ട്ബോ​ൾ താ​രം സി.​കെ. വി​നീ​ത് മു​ഖ്യ​മ​ന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

318

ന്യൂ​ഡ​ൽ​ഹി: ഫു​ട്ബോ​ൾ താ​രം സി.​കെ. വി​നീ​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നുമായി കൂടിക്കാഴ്ച നടത്തി. ജോ​ലി​യി​ൽ​ നി​ന്ന് പി​രി​ച്ചു​വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു വി​നീ​തി​ന്‍റെ സ​ന്ദ​ർ​ശ​നം. വി​ഷ​യം കേ​ന്ദ്ര​കാ​യി​ക​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽപ്പെ​ടു​ത്തി​യ​താ​യും പി​രി​ച്ചു​വി​ട്ട ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വി​നീ​തി​നോ​ട് പ​റ​ഞ്ഞു. വി​നീ​തി​നെ ഏ​ജീ​സ് ഓ​ഫീ​സി​ൽ നി​ന്നു പി​രി​ച്ചു​വി​ട്ട സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യം റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു.
മ​തി​യാ​യ ഹാ​ജ​ർ ഇ​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് സി.​കെ വി​നീ​തി​നെ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ട​ത്.

NO COMMENTS

LEAVE A REPLY