സം​ഘ​ര്‍​ഷ​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട് ഓ​ടി​യ യു​വാ​വ് ബൈ​ക്ക് ഇ​ടി​ച്ചു മ​രി​ച്ചു.

190

ന്യൂ​ഡ​ല്‍​ഹി: സം​ഘ​ര്‍​ഷ​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട് ഓ​ടി​യ യു​വാ​വ് ബൈ​ക്ക് ഇ​ടി​ച്ചു മ​രി​ച്ചു. ഡ​ല്‍​ഹി​യി​ലെ ഷാ​ഹ്ദ​ര ജി​ല്ല​യി​ലാ​ണു സം​ഭ​വം. അ​ന​ന്ത്വി​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ മ​നീ​ഷാ​ണു മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി മ​നീ​ഷും സു​ഹൃ​ത്തു​ക്ക​ളും മ​റ്റൊ​രു സം​ഘ​വു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്നു. ഇ​ത് ഏ​റ്റു​മു​ട്ട​ലി​ലേ​ക്കു നീ​ങ്ങി​യ​തോ​ടെ മ​നീ​ഷ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നി​ടെ അ​മി​ത​വേ​ഗ​ത​യി​ല്‍ എ​ത്തി​യ ബൈ​ക്ക് മ​നീ​ഷി​നെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ഞ്ചു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. നി​സാ​ര​കാ​ര്യ​ത്തി​ന്‍റെ പേ​രി​ല്‍ മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ഇ​രു സം​ഘ​ങ്ങ​ളും വാ​ക്കു​ത​ര്‍​ക്കം തു​ട​ങ്ങി​യ​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

NO COMMENTS