ബസ് ചാർജ് – മിനിമം ചാർജ് 50 ശതമാനം വർധിപ്പിക്കും.

94

തിരുവനന്തപുരം : സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന നിലനിൽക്കുന്ന ഘട്ടത്തിൽ സ്റ്റേജ് ഗ്യാരേജുകളുടെ (റൂട്ട് ബസ്) വാഹനനികുതി പൂർണമായും ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആ കാലയളവിലേക്ക് മിനിമം ചാർജ് 50 ശതമാനം വർധിപ്പിക്കും. കിലോമീറ്ററിന് 70 പൈസ എന്നത് 1.10 പൈസ യാകും.

യാത്രാ ഇളവുകൾക്ക് അർഹതയുള്ളവർ പരിഷ്‌കരിച്ച ചാർജിന്റെ പകുതി നൽകിയാൽ മതി. ബോട്ട് യാത്രാനിരക്ക് 33 ശതമാനം വരെ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.