സ്വകാര്യ ബസ് മറിഞ്ഞു; 20 പേർക്ക് പരുക്ക്

261

തൃശൂർ∙ വടക്കാഞ്ചേരി വാഴക്കോട് വളവിൽ റോഡിനു കുറുകെ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 20 പേർക്കു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. തിരുവില്വാമലയിൽ നിന്നു വടക്കാഞ്ചേരിയിലേക്കു വരികയായിരുന്ന ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ടു കുറുകെ മറിയുകയായിരുന്നു. രാവിലെ 11.30നായിരുന്നു അപകടം.