വിനോദയാത്രയ്ക്കായി പാലക്കാടേക്ക് വന്ന കോളേജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

203

പാലക്കാട്: നാഗർകോവിലിൽ നിന്ന് വിനോദയാത്രയ്ക്കായി പാലക്കാടേക്ക് വന്ന കോളേജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. 15 വിദ്യാർഥികൾക്ക് പരിക്കേറ്റു.
നാഗര്‍കോവില്‍ സത്യം കോളേജ് ഓഫ് എന്‍ജിനീയറിങിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. ബസിന്റെ ക്ലീനര്‍ മധു ആണ് മരിച്ചത്.തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ് മധു.
ഇന്നു പുലർച്ചെയായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ലോറിയിൽ ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ പാലക്കാട് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.