വയനാട് വൈത്തിരി ബസ്‌സ്റ്റാന്റിലെ കെട്ടിടം തകര്‍ന്നു വീണു

222

വൈത്തിരി: വയനാട് വൈത്തിരി ബസ്‌സ്റ്റാന്റിനകത്തുള്ള പഞ്ചായത്തിന്റെ ഷോപ്പിങ്ങ് കെട്ടിടം തകര്‍ന്നു വീണു. ഇന്ന് പുലര്‍ച്ചെ കെട്ടിടത്തിനു മുകളില്‍ മണ്ണിടിഞ്ഞ് വിണ് തകരുകയായിരുന്നു. കെട്ടിടത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. എന്നാൽ ആളപായമില്ല. ബസ്സ്റ്റാന്റില് തത്കാലം വാഹനം നിരോധിച്ചിട്ടുണ്ട്. ഈ കെട്ടിടം തകർന്നു വീണതോടെ കെട്ടിടത്തിനു സമീപമുള്ള മദ്രസ കെട്ടിടവും നാലു വീടുകളും അംഗന്‍വാടിയും ഭീഷണിയിലാണ്. ഇന്നലെ വയനാട്ടില്‍ മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈത്തിരിയില്‍ ഉരുള്‍പൊട്ടി വീട്ടമ്മ മരിച്ചിരുന്നു.

NO COMMENTS