സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു രണ്ടു മരണം

182

കൽപ്പറ്റ∙ വയനാട് മാനന്തവാടി ദ്വാരകയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. തരുവണ നടക്കൽ റാത്തപ്പള്ളി മേരി പൗലോസ് (60), മകൻ സിറിൽ പൗലോസ് (31) എന്നിവരാണ് മരിച്ചത്. മേരിയുടെ ഭർത്താവ് പൗലോസ്, കൊച്ചുമകൻ ഡോൺ എന്നിവരെ പരുക്കുകളോടെ മാനന്തവാടി ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ പതിനൊന്ന് മണിക്കാണ് അപകടം സംഭവിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നാലംഗ കുടുംബം സഞ്ചരിച്ച കാർ ബസിലിടിക്കുകയായിരുന്നു. അപകടശേഷം ഓടിയെത്തിയ നാട്ടുകാരാണ് കാർ വെട്ടിപ്പൊളിച്ച് യാത്രാക്കാരെ പുറത്തെടുത്തത്.