ബ്രിട്ടണിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ തീപിടിത്തം ; ആയിരത്തിലധികം വാഹനങ്ങള്‍ കത്തി നശിച്ചു

286

ലിവര്‍പൂള്‍ : ബ്രിട്ടണിലെ ലിവര്‍പൂള്‍ മൈതാനിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലുണ്ടായ തീപിടിത്തത്തില്‍ ആയിരത്തിലധികം വാഹനങ്ങള്‍ കത്തി നശിച്ചു. പാര്‍ക്കിംഗ് ഏരിയയിലെ മൂന്നാം നിലയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു വാഹനത്തില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ മറ്റ് വാഹനങ്ങളിലേക്കും തീ പടര്‍ന്ന് വന്‍ തീപിടിത്തത്തിനിടയാക്കുകയായിരുന്നു. ലിവര്‍പൂള്‍ ഇന്റര്‍നാഷണല്‍ ഹോര്‍സ് ഷോയെ തുടര്‍ന്ന് നിരവധിയാളുകളാണ് മൈതാനിയില്‍ ഉണ്ടായിരുന്നത്. തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ആളപായം ഒഴിവായതായി ലിവര്‍പൂള്‍ മേയര്‍ ജോയ് ആന്‍ഡേഴ്സണ്‍ പറഞ്ഞു. 12 ഓളം ഫയര്‍ ട്രക്കുകളാണ് രക്ഷാദൗത്യത്തിനായി സംഭവസ്ഥലത്ത് എത്തിയത്. ജനങ്ങളെ മൈതാനത്തിനടുത്തുള്ള റിസപ്ഷന്‍ സെന്ററിലേക്ക് മാറ്റി.