ബലുചിസ്ഥാന്‍ നേതാവ് ബ്രഹംദഗ് ബുഗ്തി ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടുന്നു

195

ന്യൂഡല്‍ഹി: ബലുചിസ്ഥാന്‍ നേതാവ് ബ്രഹംദഗ് ബുഗ്തി ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടാനൊരുങ്ങുന്നു. ഇന്ത്യന്‍ രേഖകളുമായി ലോക രാജ്യങ്ങളില്‍ സഞ്ചരിച്ച്‌ പാക്കിസ്ഥാനെതിരെ പ്രചരണം നടത്തുകയാണ് ബുഗ്തിയുടെ പദ്ധതി. ഇക്കാര്യത്തില്‍ ഇന്ത്യയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ജനീവയിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചു നിയമനടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ബുഗ്തി അറിയിച്ചു.ബുഗ്തിയുടെ അപേക്ഷ ഇന്ത്യ അംഗീകരിക്കുകയാണെങ്കില്‍ വിദേശകാര്യ നയത്തില്‍ വ്യക്തമായ നാഴികക്കല്ലായി ആ തീരുമാനം മാറുമെന്നു വിലയിരുത്തപ്പെടുന്നു. ഇന്ത്യ അവസാനമായി രാഷ്ട്രീയ അഭയം നല്‍കിയത് 1959ല്‍ ദലൈലാമയ്ക്കാണ്. ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി ചൈനയ്ക്കെതിരെ ലോകമെന്പാടും പ്രചാരണം നടത്തുകയാണ് ദലൈലാമ.ഇതുപോലെ ബലുച് നിവാസികളുടെ പ്രശ്നങ്ങള്‍ രാജ്യാന്തരതലത്തിലെത്തിക്കാനാണ് ബുഗ്തിയുടെ ശ്രമം.അതേസമയം ചൈനയ്ക്കെതിരെ രാജ്യാന്തര കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ ഇന്ത്യ. അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് രാജ്യങ്ങളെ ബലുച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സമീപിക്കും. പാക്കിസ്ഥാന്‍റെ സൈനീക ജനറല്‍മാര്‍ക്കെതിരെ രാജ്യാന്തര കോടതിയില്‍ ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യാനും ഇവര്‍ തയ്യാറെടുക്കുകയാണ്.നിലവില്‍ 15,000 ബലൂചികളാണ് അഫ്ഗാനിസ്ഥാനില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. വിവിധ യുറോപ്യന്‍ രാജ്യങ്ങളിലായി രണ്ടായിരത്തിലധികം പേരും അഭയം തേടിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY