ഫൈനലില്‍ അര്‍ജന്‍റീനയെ കിട്ടണമെന്ന് ബ്രസീല്‍

49

റിയോ ഡി ജനീറോ: ​ഫൈനലില്‍ എതിരാളികളായി കിട്ടണമെന്നും വിജയം ബ്രസീലിനായിരിക്കുമെന്നതില്‍ സംശയമൊന്നു​മി​ല്ലെന്നും ബ്രസീല്‍ സൂപ്പര്‍ താരം നെയ്​മര്‍ . പെറുവിനെ തോല്‍പ്പിച്ച്‌​ കോപ്പ അമേരിക്ക ഫൈനലിലെത്തിയതിന്​ പിന്നാലെ എതിരാളിയെക്കുറിച്ചുള്ള ആഗ്രഹം പങ്കുവെച്ച്‌​ നെയ്​മര്‍.

2007 കോപ്പയിലാണ്​ അര്‍ജന്‍റീനയും ബ്രസീലും അവസാനമായി ഫൈനലില്‍ ഏറ്റുമുട്ടിയത്​. അന്ന്​ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്​ ബ്രസീല്‍ വിജയിച്ചിരുന്നു. കഴിഞ്ഞ കോപ്പയില്‍ സെമിഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടിയ പ്പോള്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക്​ ജയം ബ്രസീലിനൊപ്പമായിരുന്നു.
അര്‍ജന്‍റീനയും കൊളംബിയയും തമ്മിലുള്ള രണ്ടാം സെമി ഫൈനല്‍ ബുധനാഴ്ച നടക്കാനിരിക്കവേയാണ്​ നെയ്​മറിന്‍റെ സൗഹൃദത്തില്‍ ചാലിച്ച വെല്ലുവിളി. ”എനിക്ക് ഫൈനലില്‍​ അര്‍ജന്‍റീനയെ വേണം, ഞാന്‍ അവരോടൊപ്പ മാണ്​. എനിക്ക്​ അവിടെ സുഹൃത്തുക്കളുണ്ട്​. പക്ഷേ ഫൈനല്‍ വിജയിക്കുന്നത്​ ബ്രസീലായിരിക്കും”- നെയ്​മര്‍ ചിരിച്ചുകൊണ്ട്​ പറഞ്ഞു.