ബ്രസീല്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നെയ്മര്‍ വിരമിച്ചു

246

റിയോ ഡി ജെനെയ്റോ: ചരിത്ര നേട്ടത്തിലേക്ക് ബ്രസീല്‍ ടീമിനെ കൈപിടിച്ചുയര്‍ത്തി വീര നായകനായി ബ്രസീല്‍ ക്യാപ്റ്റന്‍ പദവിയില്‍നിന്ന് നെയ്മര്‍ മടങ്ങുന്നു. ബ്രസീലിന് ഒളിമ്ബിക്സ് ചരിത്രത്തിലെ ആദ്യ ഫുട്ബോള്‍ സ്വര്‍ണം നേടിക്കൊടുത്തതിന് പിന്നാലെ ഇരുപത്തിനാലുകാരനായ ക്യാപ്റ്റന്‍ നെയ്മര്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു.
ഒളിമ്ബിക്സ് സ്വര്‍ണ നേട്ടത്തോടെ ടീമിനായി വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചെന്ന് വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നെയ്മര്‍ പറഞ്ഞു.കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോടേറ്റ തോല്‍വിയുടെ ആഘാതത്തിന് ശേഷമാണ് ബ്രസീല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നെയ്മര്‍ എത്തിയിരുന്നത്.നായകനെന്ന നിലയിലുള്ള അമിത സമ്മര്‍ദ്ദമാണ് നെയ്മര്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫൈനലില്‍ രണ്ടു ഗോളുകള്‍ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചതില്‍ മുഖ്യ പങ്ക് നെയ്മര്‍ക്കായിരുന്നു. ആദ്യ പകുതിയിലെ ഗോളും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നിര്‍ണായകമായ അവസാന ഗോളും നേടിയത് നെയ്മറായിരുന്നു. ഒളിമ്ബിക് ചാമ്ബ്യന്‍മാരെയെങ്കിലും പ്രീക്വാര്‍ട്ടറിന് മുമ്ബ് ബ്രസീലിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരങ്ങളിലെ നിരാശപ്പെടുത്തിയ കളിയില്‍ സ്വന്തം നാട്ടില്‍ ആരാധകാര്‍ കൂകി വിളിച്ചായിരുന്നു ബ്രസീല്‍ ടീമിനെ പുറത്തേക്കയച്ചിരുന്നത്.