ബ്രയിൽ അറ്റ്‌ലസ് മാപ് റീഡിംഗ് പ്രശ്‌നോത്തരി മത്സരവും ശിൽപശാലയും

135

തിരുവനന്തപുരം : കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രാലയത്തിന്റെ കീഴിൽ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ അറ്റലസ് & തീമാറ്റിക്ക് മാപ്പിങ്ങ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ എട്ട് മുതൽ പത്ത് വരെയുളള ക്ലാസ്സുകളിലെ കാഴ്ചപരിമിതരായ കുട്ടികൾക്കായി ദേശീയ മത്സരവും പ്രശനോത്തരി ശില്പശാലയും സംഘടിപ്പിക്കുന്നു. 21ന് രാവിലെ പത്തിന് വഴുതക്കാട് സർക്കാർ അന്ധവിദ്യാലയത്തിലാണ് മത്സരം.

കാഴ്ചപരിമിതർക്ക് ഇന്ത്യയുടെ രാഷ്ട്രീയ ഭൗതിക ഭൂമിശാസ്ത്ര ഭൂപടങ്ങൾ സ്പർശിച്ച് മനസിലാക്കുന്ന രീതിയിൽ വികസിപ്പിച്ച ബ്രയിൽ അറ്റ്‌ലസ് മാപ്പിനെ അധികരിച്ചാണ് പ്രശ്‌നോത്തരി മത്സരവും ശിൽപശാലയും നടത്തുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. മത്സരവിജയികൾക്ക് ഒക്‌ടോബറിൽ ഡെറാഡൂണിൽ നടത്തുന്ന അന്താരാഷ്ട്ര ബ്രയിൽ അറ്റ്‌ലസ് മത്സരത്തിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും.

NO COMMENTS