നഴ്സറി സ്കൂളിനോടു ചേര്‍ന്ന് ബോംബുകള്‍ കണ്ടെടുത്തു

221

കണ്ണൂര്‍• പള്ളിക്കുന്ന് ശ്രീപുരം നഴ്സറി സ്കൂളിനോടു ചേര്‍ന്ന വളപ്പില്‍നിന്നു മൂന്നു ബോംബുകള്‍ കണ്ടെടുത്തു. പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണു ബോംബുകള്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം ഗവ. വനിതാ കോളജിനോടു ചേര്‍ന്നുള്ള പറമ്ബില്‍ നിന്നും ബോംബുകള്‍ കണ്ടെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നു ടൗണ്‍ പൊലീസിന്റ നേതൃത്വത്തില്‍ പള്ളിക്കുന്ന് പ്രദേശത്തു റെയ്ഡ് നടത്തിയത്. കണ്ടെടുത്ത മൂന്ന് ഐസ്ക്രീം ബോംബുകള്‍ ബോംബ് സ്ക്വാഡിനു കൈമാറി നിര്‍വീര്യമാക്കി.

NO COMMENTS

LEAVE A REPLY