തുര്‍ക്കിയില്‍ വിവാഹാഘോഷത്തിനിടെ സ്ഫോടനം; 30 മരണം

184

അങ്കാറ: തുർക്കിയിലെ ഗാസിയാന്‍റെപ്പിൽ വിവാഹ ആഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു. 90 പേർക്ക് പരിക്കേറ്റു. ചാവേറാക്രമണമാണെന്നാണ് പ്രാഥമിക വിവരം. കുർദ്ദിഷ് പ്രദേശമായ ഗാസിയാന്‍റെപ് സിറിയൻ അതിർത്തിയിൽ നിന്ന് 64 കിലോ മീറ്റർ മാത്രം അകലെയാണ്.
സിറിയയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇടപെടുമെന്ന തുർക്കി പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ആക്രമണം. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക് സ്റ്റേറ്റാണെന്നാണ് സർക്കാർ വൃത്തങ്ങളുടെ ആരോപണം.