കൃഷിയിടത്തിലെ കാടുവെട്ടിത്തെളിക്കുന്നതിനിടെ ബോബു പൊട്ടിത്തെറിച്ചു ഗൃഹനാഥനു പരുക്ക്

179

കണ്ണൂര്‍• സ്വന്തം കൃഷിയിടത്തിലെ കാടുവെട്ടിത്തെളിക്കുന്നതിനിടെ ബോബു പൊട്ടിത്തെറിച്ചു ഗൃഹനാഥനു പരുക്ക്. ഇരിട്ടി പാലപ്പുഴ സ്വദേശി എം.കെ. അബ്ദുല്‍ റസാക്കിനാണു പരിക്കേറ്റത്. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച്‌ കൃഷിയിടം വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ഇയാളെ കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു