ബോ​ളി​വു​ഡ് ന​ടി റി​യ ച​ക്ര​വ​ര്‍​ത്തി​ക്ക് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​മാ​യി ബന്ധം – നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍‌ ബ്യൂ​റോ

60

മും​ബൈ: ബോ​ളി​വു​ഡ് ന​ടി റി​യ ച​ക്ര​വ​ര്‍​ത്തി​ക്ക് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ക​യും വി​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യും മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍‌ ബ്യൂ​റോ (എ​ന്‍​സി​ബി) പ​റ​യു​ന്നു.റി​യ​യു​ടെ സ​ഹോ​ദ​ര​ന്‍ ഷൗ​വി​ക്കി​നെ​യും സു​ശാ​ന്ത് സിം​ഗി​ന്‍റെ മാ​നേ​ജ​ര്‍ സാ​മു​വ​ല്‍‌ മി​റാ​ണ്ട​യേ​യും ഇ​ന്ന​ലെ എ​ന്‍​സി​ബി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷ​മാ​ണ് ഇ​രു​വ​രു​ടേ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റി​യ ച​ക്ര​വ​ര്‍‌​ത്തി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. റി​യ​യു​ടെ വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം എ​ന്‍​സി​ബി റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

ന​ടി​യു​ടെ വാ​ട്സ്‌ആ​പ്പ് ചാ​റ്റു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്നാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് റി​യ ച​ക്ര​വ​ര്‍​ത്തി​ക്ക് എ​ന്‍​സി​ബി നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് റി​യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും.

NO COMMENTS