അമേരിക്കയില്‍ വന്‍ തീപിടുത്തം

222

അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയില്‍ കാട്ടുതീയില്‍ വ്യാപക നാശനഷ്‌ടം. ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്തേക്ക് ഇപ്പോഴും കാട്ടുതീ പടരുകയാണ്. എണ്‍പതിനായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു.ഏക്കര്‍ കാട് ഇതിനകം അഗ്നിക്കിരയായി.നാലു ശതമാനം പ്രദേശത്തെ തീ മാത്രമാണ് നിയന്ത്രണ വിധേയമായിട്ടുള്ളത്. 1500ഓളം അഗ്നിശമന സേനാംഗങ്ങളാണ് തീയണക്കാന്‍ ശ്രമിക്കുന്നത്.
കാജോണ്‍പാസ് മലനിരകളില്‍ ചൊവ്വാഴ്ച തുടങ്ങിയ കാട്ടുതീ ഇപ്പോഴും നിയന്ത്രണവിധേയമല്ല. ബ്ലൂ കട് ഫയര്‍ എന്ന് പേരുവിളിക്കുന്ന കാട്ടുതീ അസാധാരണമാംവിധം ശക്തമാണെന്ന് അധികൃതര്‍ പറയുന്നു. 34,500 ഏക്കര്‍ സ്ഥലത്തേക്കാണ് തീ ഇതിനകം പടര്‍ന്നത്. പതിനായിരം ഏക്കര്‍ സ്ഥലത്തേക്കുകൂടി അടുത്ത ഒരു ദിവസത്തിനകം തീ വ്യാപിക്കുമെന്നാണ് കണക്കുകൂട്ടല്‍. ആയിരക്കണക്കിന് ഏക്കര്‍ കാട് ഇതിനകം അഗ്നിക്കിരയായി.നാലു ശതമാനം പ്രദേശത്തെ തീ മാത്രമാണ് നിയന്ത്രണവിധേയമായിട്ടുള്ളത്. കടുത്ത ചൂടില്‍ വനപ്രദേശമാകെ വരണ്ടുണങ്ങി കിടക്കുന്നതിനാല്‍ തീ ഇനിയും ശക്തമാകും.അഗ്നിശമനോപകരണങ്ങള്‍ പലയിടത്തേക്കും എത്തിക്കാന്‍ പോലുമാകാത്ത നിലയാണ്.
വനത്തിനോട് ചേര്‍ന്ന ജനവാസപ്രദേശങ്ങളേയും തീ ബാധിച്ചിട്ടുണ്ട്. നൂറുകണക്കിന് വീടുകള്‍ അഗ്നിക്കിരയായി. 80,000ലേറെപ്പേരെ മാറ്റിപ്പാര്‍പ്പിച്ചു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലോസ് ഏഞ്ചലസിന് വടക്കുപടിഞ്ഞാറ് 60 മൈല്‍ വരെയുള്ള തീ പടര്‍ന്ന പ്രദേശത്തെ വിദ്യാലയങ്ങളും ആശുപത്രികളും അടക്കമുള്ള സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. 1500ഓളം അഗ്നിശമന സേനാംഗങ്ങളാണ് തീയണക്കാന്‍ ശ്രമിക്കുന്നത്. 100ലേറെ വൈദ്യുതി ടവറുകള്‍ തീപ്പിടിത്തത്തില്‍ നശിച്ചത് പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെടുത്തി. തീ അണച്ചാലും ആഴ്ചകളോളം വൈദ്യുതിബന്ധം പുനസ്ഥാപിക്കാനാകില്ലെന്ന് വൈദ്യുതി വിതരണ കമ്പനികള്‍ അറിയിച്ചു. തന്ത്ര പ്രധാനമായ ഹൈ വോള്‍ട്ടേജ് ഗ്രിഡുകളുള്ള പ്രദേശത്തേക്ക് തീ പടരുന്നത് കനത്ത ഊര്‍ജ്ജ, സുരക്ഷാ പ്രതിസന്ധിക്ക് കാരണമാകുമോ എന്ന് അധികൃതര്‍ക്ക് ആശങ്കയുണ്ട്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.