കേരളത്തിൽ രക്തദാതാക്കളെ കിട്ടാതെ പ്രതിസന്ധിയിലേക്ക് – കേരള ബ്ലഡ് ഡോണേഴ്സ്

205

തിരുവനന്തപുരം : തിരുവനന്തപുരത്ത് ആവശ്യത്തിന് രക്തദാതാക്കളെ കിട്ടാത്ത വലിയ പ്രതിസന്ധിയിലേക്ക് പോകുന്ന സമയമാണിപ്പോളെന്ന് കേരള ബ്ലഡ് ഡോണേഴ്സ് പ്രവർത്തകൻ അനീഷ് പോത്തൻകോട് പറഞ്ഞു .
രക്ത ദാനവുമായി ബന്ധപ്പെട്ട ശരിയായ അറിവില്ലാത്തതാണ് രക്തദാതാക്കളെ പിന്നിലേക്ക് വലിക്കുന്ന ഒരു പ്രധാന കാരണo അതുകൊണ്ടുതന്നെ രക്തദാന ബോധവൽക്കരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ബ്ലഡ് ഡോണേഴ്സ് കേരള തീരുമാനിച്ചിട്ടുണ്ട്.

രക്തദാന ബോധവൽക്കരണവുമായി ബന്ധപ്പെട്ട് രക്തദാന ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ, എന്നിവ സംഘടിപ്പിക്കുന്നതിന് ബ്ലഡ് ഡോണേഴ്സ് കേരള യുമായി സഹകരിച്ച് പ്രവർത്തിക്കാൻ താല്പര്യമുള്ള സംഘടനകൾ, വ്യക്തികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ , എന്നിവർ ഞങ്ങളുമായി ബന്ധപ്പെടാൻ താല്പര്യപ്പെടുന്നു.

രക്തദാന മേഖലയിലെ രക്തദാതാക്കളെ കിട്ടാത്ത പ്രതിസന്ധി മറികടക്കുക അതിനായി സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുകയും രക്തദാനം ഓരോരുത്തരുടെയും കടമയാണ് എന്ന് ബോധ്യം ഉണ്ടാക്കുകയും ആണ് ബ്ലഡ് ഡോണേഴ്സ് കേരളയുടെ ലക്ഷ്യം. ആ ലക്ഷ്യം നിറവേറ്റുന്നതിനായി എല്ലാപേരും ഒറ്റക്കെട്ടായി മുന്നേറണമെന്നും നെറ്റ് മലയാളം ന്യൂസിനോട് കേരള ബ്ലഡ് ഡോണേഴ്സ് പറഞ്ഞു ,

അനീഷ്
ബ്ലഡ് ഡോണേഴ്സ് കേരള
8589040494
9388776677

NO COMMENTS