ബ്ലൈന്‍ഡ് ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍

279

കൊച്ചി: കാഴ്ചപരിമിതരുടെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ശ്രീലങ്കയെ തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ എത്തിയിരിക്കുന്നത്. സെമിയില്‍ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ മുന്നേറ്റം. ഹൈദരാബാദിലായിരുന്നു ഇന്ത്യ ശ്രിലങ്ക സെമി മത്സരം അരങ്ങേറിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 10 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഓപണറായ പ്രകാശ് ജെ 52 പന്തില്‍ 115 റണ്‍സെടുത്തു. ശനിയാഴ്ച നടക്കുന്ന ഇംഗ്ലണ്ട്-പാക്കിസ്താന്‍ രണ്ടാം സെമിയിലെ വിജയിയയായിരിക്കും ഇന്ത്യ ഫൈനലില്‍ നേരിടുക.

NO COMMENTS

LEAVE A REPLY