കാബൂളില്‍ സ്ഫോടനം ; നിരവധി പേര്‍ മരിച്ചു

235

കാബൂള്‍ : അഫ്ഗാനിലെ കാബൂളില്‍ സ്ഫോടനം. നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കാബൂളിലെ ഷിയാ സമൂഹം പവര്‍ലൈന്‍ പദ്ധതിക്കെതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സ്ഫോടനം നടന്നത്. സംഭവത്തില്‍ 30 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ബാമിയാനില്‍ നിന്ന് കാബൂളിലേക്ക് പ്രദേശത്ത് കൂടി 500 കെ.വി ഇലക്‌ട്രിക് ലൈന്‍ വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആയിരങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. അതിനാല്‍ നിരവധി പേര്‍ മരിച്ചിരിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് തവണ സ്ഫോടനം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സമരക്കാര്‍ക്കിടയിലേക്ക് എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല

NO COMMENTS

LEAVE A REPLY