കഞ്ചിക്കോട്ട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്

246

പാലക്കാട്• കഞ്ചിക്കോട് ചടയന്‍കാലായില്‍ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട്ടുടമ ഉള്‍പ്പെടെ മൂന്നു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. പുലര്‍ച്ചെ മൂന്നിനാണ് സംഭവം. വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിനു പിടിച്ച തീ, സിലിണ്ടറിലേക്കു വ്യാപിച്ച്‌ വീടു മുഴുവന്‍ കത്തുകയായിരുന്നു. വീട്ടുടമ പുതുശേരി ഗ്രാമപഞ്ചായത്ത് ബിജെപി മുന്‍ അംഗം കണ്ണന്‍ (38). ഭാര്യ വിമല (33), കണ്ണന്റെ സഹോദരന്‍ രാധാകൃഷ്ണന്‍ (34) എന്നിവര്‍ക്കാണ് പരുക്ക്. വിമലയ്ക്ക് 80% പൊള്ളലേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബൈക്കിനു രാഷ്ട്രീയ അക്രമികള്‍ തീയിടുകയായിരുന്നുവെന്ന് പൊലീസ് വിലയിരുത്തുന്നു. കഴിഞ്ഞദിവസം ഇവിടെ ബിജെപി – സിപിഎം സംഘര്‍ഷം നടന്നിരുന്നു.

NO COMMENTS

LEAVE A REPLY