ജയ്‍പൂരിൽ 2.16 കോടിയുടെ കള്ളപ്പണം പിടികൂടി

148

രാജസ്ഥാനിലെ ജയ്പുരീൽ നടന്ന റയ്ഡുകളിൽ 2.16 കോടിയുടെ രൂപയുടെ കള്ളപ്പണം പിടികൂടി.പിടിച്ചെടുത്തതിൽ 1.96 കോടിയുടെ രൂപയുടെ പുതിയ നോട്ടുകളാണ്.കണക്കിൽ പെടാത്ത 1.56 കോടി കണ്ടെടുത്തത് സഹകരണ ബാങ്കിൽ നിന്ന് . കമ്മീഷൻ വാങ്ങി നോട്ടു വിതരണം നടത്തുന്ന മുന്നംഗ സംഘത്തേയും പിടികൂടി. ജയ്പ്പൂരിൽ രണ്ടിടങ്ങളിലായി നടന്ന റയ്ഡിലാണ് 2.16 കോടി രൂപയുടെ കള്ളപ്പണം പിടികൂടിയത്.ജയ്പൂരിലെ ഇന്റഗ്രൽ അ‌ബൻ കോപ്പറേറ്റീവ് ബാങ്കിൽ നിന്ന് കണക്കിൽ പെടാത്ത 1.56 കോടി രൂപയാണ് ആദായ നികുതി വകുപ്പ് കണ്ടെടുത്തത്.നോട്ട് വിതരണത്തിൽ ക്രമക്കേടുനടക്കുന്നു പരാതിയെ തുടർനാനണ് ബാങ്കിൽ റയ്ഡ് നടത്തിയത്. പിടിച്ചെടുത്തതിൽ 1.38 കോടിരൂപയുടെ പുതിയ 2000രൂപ നോട്ടുകളാണ്.നോട്ട് അസാധുവാക്കലിന് ശേഷം കണക്കിൽ പെടാത്തപണം സഹകരണ ബാങ്കു വഴി പുതിയ നോട്ടുകളാക്കിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.വ്യാജ പേരുകളിലെ ലോക്കറുകളിൽ സൂക്ഷിച്ച സ്വർണ്ണവും വെള്ളിയും പിടിച്ചെടുത്തായി ഉദ്യോഗസ്ഥർ അറിയിച്ചു. ബാങ്കിന്റെ സി ഇ ഒ ആയ കേശവ് ബദായ ഒളിവിലാണ്. ഇന്റഗ്രൽ അ‌ബൻ കോപ്പറേറ്റീവ് ബാങ്കിന് 14 ശാഖ കളാണാണുള്ളത്.ബാങ്കിനെ പ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് ആദയ നികുതി വകുപ്പറിയിച്ചു.ജയ്പൂരിലെ വൈശാലി നഗറിൽ കമ്മീഷൻ വാങ്ങി നോട്ടു വിതരണം നടത്തുന്ന മൂന്നംഗ സംഘമാണ് പിടിയിലായത്.ഇവരുടെ പക്കൽ നി്ന്ന് 64 ലക്ഷം രൂപ കണ്ടടുത്തു.ഇതിൽ 56 ലക്ഷം രൂപയുടെ പതിയ 2000രൂപ നോട്ടുകളാണ്. പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും വിവരങ്ങൾ ആദായനികുതി വകുപ്പിന് കൈമാറുമെന്നും അസിസ്റ്റന്റ് കമ്മീഷണർ രതൻ സിംഗ് പറഞ്ഞു.

NO COMMENTS

LEAVE A REPLY