കരിപ്പൂരില്‍ 32 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടിച്ചു

280

മലപ്പുറം: ദുബായിലേക്ക് പോകാന്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് 32 ലക്ഷംരൂപ മൂല്യമുള്ള വിദേശകറന്‍സി പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെ 1.45-നുള്ള വിമാനത്തില്‍ പോകാനെത്തിയ മലപ്പുറം പെരുവള്ളൂര്‍ സ്വദേശി ഷറഫുദ്ദീനാ (43)ണ് പിടിയിലായത്. സൂട്ട്കേസിനകത്ത് ബോര്‍ഡൊട്ടിച്ച്‌ ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സി. സൗദി-ഖത്തര്‍ റിയാലുകള്‍, യു.എസ്. ഡോളര്‍ എന്നിവയാണ് പിടിച്ചെടുത്തത്. കോഴിക്കോട് റവന്യൂ ഇന്റലിജന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ശബരീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

NO COMMENTS

LEAVE A REPLY