കള്ളപ്പണം പിടിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ നായയെ അഴിച്ചു വിട്ടു

204

ബെംഗളൂരു: കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധിക്കാനെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വീട്ടു കാവല്‍ക്കാരിയായ വൃദ്ധ നായകളെ അഴിച്ച്‌ വിട്ടു. വടക്കന്‍ ബെംഗളൂരുവിലെ യശ്വന്ത്പുരിലുള്ള അപ്പാര്‍ട്മെന്റിലാണ് സംഭവം. എന്നാല്‍ പിന്നീട് പോലീസിന്റെ സഹായത്തോടെ തിരിച്ചെത്തിയ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് 2.25 കോടിയുടെ 2000 രൂപപ നോട്ടടക്കം 2.89 കോടി രൂപയുടെ കള്ളപ്പണം. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപ്പാര്‍ട്ട്മെന്റിലെ രഹസ്യ അറയില്‍ പണം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധനയ്ക്കെത്തിയത്. വൃദ്ധയായ സ്ത്രീയും രണ്ട് പട്ടികളും മാത്രമാണ് ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരെ കണ്ടയുടനെ ഇവര്‍ പട്ടികളെ അഴിച്ചു വിടുകയായിരുന്നു. പോലീസിന്റെ സഹായത്തോടെ പിന്നീടെത്തിയ ഉദ്യോഗസ്ഥര്‍ ഇവര്‍ താമസിക്കുന്ന അപ്പാര്‍മെന്റിന് ഉള്ളില്‍ പ്രവേശിച്ചെങ്കിലും ഒരു മുറി പൂട്ടിയ നിലയിലായിരുന്നു. ഇത് തുറന്നതോടെയാണ് അനധികൃമായി സൂക്ഷിച്ച പണം കണ്ടെത്തിയത്. എന്നാല്‍ വൃദ്ധ ഇവിടെയുള്ള കാവല്‍ക്കാരി മാത്രമാമെന്നും പണം മറ്റൊരാളുടേതാണെന്നും പോലീസ് പറഞ്ഞു. ഇയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പണം തന്റേത് തന്നെയാണെന്ന് ഇയാള്‍ വെളിപ്പെടുത്തിയെങ്കിലും ഇയാളുടെ പേര് പുറത്ത് വിടാന്‍ പോലീ്സ് തയ്യാറായിട്ടില്ല.

NO COMMENTS

LEAVE A REPLY