ഗോവയില്‍ ഒരുകോടിയുടെ പുതിയ 2000 രൂപ നോട്ടുകള്‍ പിടികൂടി

183

പനാജി: ഗോവയില്‍ പോലീസ് റെയ്ഡില്‍ ഒരുകോടിയുടെ പുതിയ 2000 രൂപ നോട്ടുകള്‍ പിടികൂടി. പോര്‍വൊരി, പോണ്ട എന്നിവിടങ്ങളില്‍നിന്നാണ് ഇത്രയധികം പണം പിടികൂടിയത്. പോര്‍വൊരിയില്‍ സ്കൂട്ടറില്‍ 70 ലക്ഷം രൂപ കടത്താന്‍ ശ്രമിച്ച രണ്ടംഗ സംഘത്തെയാണ് ആദ്യം പോലീസ് പിടികൂടിയത്. രമേശ് നര്‍വേക്കര്‍, സിദ്ദു എന്നി രണ്ടു പേരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പോണ്ടിയില്‍ നടന്ന റെയ്ഡില്‍ 35 ലക്ഷം രൂപയും പിടികൂടിയതായി പോലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY