ഇതുവരെ വെളിപ്പെടുത്തിയത് 67,382 കോടി രൂപയുടെ കള്ളപ്പണം

161

ന്യൂഡല്‍ഹി• വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി അനുസരിച്ച്‌ ഇതുവരെ പുറത്തുവന്ന കള്ളപ്പണം 67,382 കോടി രൂപയാണെന്നു ധനമന്ത്രാലയം അറിയിച്ചു. ഇതില്‍നിന്നു സര്‍ക്കാരിനു 30,000 കോടിയിലേറെ രൂപ നേരിട്ടുള്ള നികുതിയായി ലഭിക്കും. ഇതേസമയം, കഴിഞ്ഞദിവസങ്ങളില്‍ ദേശീയതലത്തില്‍ ചര്‍ച്ചയായ ഗുജറാത്ത് വ്യാപാരി മഹേഷ് ഷായുടെ 13,860 കോടിയുടെ വെളിപ്പെടുത്തല്‍ കണക്കില്‍നിന്ന് ഒഴിവാക്കി. രണ്ടുലക്ഷം കോടിയുടെ കണക്കില്‍പെടാത്ത സമ്ബത്തു കൈവശമുണ്ടെന്ന മുംബൈയിലെ അബ്ദുല്‍ റസാഖ് സയ്യിദിന്റെ വെളിപ്പെടുത്തലും അധികൃതര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. കഴിഞ്ഞദിവസം വരെ 71,726 പേരാണ് ഐഡിഎസ് അനുസരിച്ചു മൊത്തം 67,382 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയത്. ഒക്ടോബര്‍ ഒന്നുവരെ 64,275 പേര്‍ 65,250 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയെന്നാണു നേരത്തേ ധനമന്ത്രാലയം അറിയിച്ചിരുന്നത്. മഹേഷ് ഷായെയും അബ്ദുല്‍ റസാഖ് സയ്യിദിനെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ മുന്‍ധനമന്ത്രി പി.ചിദംബരം ട്വിറ്റര്‍ സന്ദേശത്തില്‍ വിമര്‍ശിച്ചു.

NO COMMENTS

LEAVE A REPLY