ബി ജെ പിക്ക് മൂന്ന് ഇടങ്ങളില്‍ ലീഡ് – നേമം – പാലക്കാട് – കോഴിക്കോട് സൗത്ത്

18

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ എണ്ണുമ്ബോള്‍ ബി ജെ പിക്ക് മൂന്ന് ഇടങ്ങളില്‍ ലീഡ്. നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട് ഇ ശ്രീധരനും കോഴിക്കോട് സൗത്തില്‍ കനത്ത വെല്ലുവിളി ഉയര്‍ത്തി ബിജെപിയുടെ നവ്യഹരിദാസും മുന്നേറുന്നു. മൂന്ന് മണ്ഡലങ്ങളിലും മികച്ച ലീഡ് നില തന്നെയാണുള്ളത്.ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും.

അന്തിമഫലപ്രഖ്യാപനം വൈകുമെങ്കിലും വിജയി ആരെന്ന് അനൗദ്യോഗികമായി വൈകുന്നേരത്തോടെ അറിയാനാകും. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ രണ്ടുപ്രാവശ്യം പരിശോധിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സംവിധാനത്തില്‍ ചേര്‍ക്കുന്നത്.

ബാലുശേരിയില്‍ യുഡിഎഫ് സ്ഥാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടി പിന്നില്‍. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആണ് ഇവിടെ ലീഡ് ചെയ്യുന്നത്. കൊല്ലം ജില്ലയിലെ കുണ്ടറയില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ യു ഡി എഫിന്റെ പി സി വിഷ്ണുനാഥ് പിന്നിലാക്കി ലീഡ് ചെയ്യുന്നു. 80 വോട്ടുകള്‍ക്കാണ് വിഷ്ണുനാഥ് മുന്നിലുള്ളത്. 80 സീറ്റുകളിലാണ് എല്‍ഡിഎഫ് ലീ‍ഡ് ചെയ്യുന്നത്. ഏറ്റവുമധികം ശ്രദ്ധനേടിയ നേമം മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ മുന്നിലാണ്. പാലാ മണ്ഡലത്തില്‍ ജോസ് കെ. മാണി ലീ‍ഡ് ചെയ്യുന്നുണ്ട്. അതേസമയം, യുഡിഎഫ് 58 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

ജയവും തോല്‍വിയും മാത്രമല്ല, ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും പ്രത്യാഘാതങ്ങളുടെ തോതു നിര്‍ണയിക്കും. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് മുന്നില്‍. പൂഞ്ഞാറില്‍ എല്‍ ഡി എഫ് മുന്നേറുന്നു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി മുന്നില്‍. കൊല്ലത്ത് യു ഡി എഫിന് ലീഡ്. ആറ്റിങ്ങല്‍ എല്‍ ഡി എഫിന് ലീഡ്. കോഴിക്കോട് നോര്‍ത്തില്‍ എല്‍ ഡി എഫിന് ലീഡ്. കരുനാഗപ്പള്ളിയില്‍ യു ഡി എഫ് മുന്നില്‍.

NO COMMENTS