യെദിയൂരപ്പ നാളെ കർണ്ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

232

ബെംഗളൂരു : കർണ്ണാടകയിൽ ബിജെപി സർക്കാർ നാളെ അധികാരത്തിലേൽക്കും. യെദിയൂരപ്പ കർണ്ണാടക മുഖ്യമന്ത്രിയായി രാവിലെ 9 30 ന് സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണറുടെ ഓഫീസില്‍ നിന്നും ഇത് സംബന്ധിച്ച ഉറപ്പ് ലഭിച്ചതായി ബി.ജെ.പി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. വ്യാഴാഴ്‌ച രാവിലെ 9.30ന് യെദിയൂരപ്പയും മറ്റ് എം.എല്‍.എമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി.ജെ.പി നേതാവ് സുരേഷ് കുമാര്‍ ട്വീറ്റ് ചെയ്‌തു.

NO COMMENTS