ബിജെപി സംസ്ഥാന നേതൃയോഗം നാളെ തൃശൂരില്‍

185

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന നേതൃയോഗം നാളെ തൃശൂരില്‍ ചേരും. മെഡിക്കല്‍ കോഴ ഉള്‍പ്പെടയുള്ള വിവാദ വിഷയങ്ങളും, വിഭാഗീയതയും യോഗത്തില്‍ ചര്‍ച്ചയാകും.
. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന പദയാത്ര സംബന്ധിച്ചുള്ള കാര്യങ്ങളും ചര്‍ച്ചക്ക് വരുമെന്നാണ് വിവരം. അതിനിടെ, ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭഗവത് ബിജെപി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനകളുണ്ട്.