മെഡിക്കല്‍ കോഴ വിവാദത്തില്‍ പാര്‍ട്ടിയല്ല ഒരു വ്യക്തിയാണ് കുറ്റം ചെയ്തതെന്ന് ബിജെപി

315

തിരുവനന്തപുരം: കോഴക്കേസില്‍ ന്യായീകരണവുമായി ബിജെപി നേതൃത്വം രംഗത്ത്. മെഡിക്കല്‍ കോഴ വിവാദത്തില്‍ പാര്‍ട്ടിയല്ല ഒരു വ്യക്തിയാണ് കുറ്റം ചെയ്തതെന്ന് പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി നേതൃയോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി അഴിമതിക്ക് എതിരാണ്. കുറ്റക്കാരെ പാര്‍ട്ടി ഒരിക്കലും സംരക്ഷിക്കില്ല. പാര്‍ട്ടി ചെയ്യുന്നതും വ്യക്തി ചെയ്യുന്നതും രണ്ടായി കാണണം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉടന്‍ തന്നെ ആര്‍എസ് വിനോദിനെതിരെ പാര്‍ട്ടി നടപടി എടുത്തിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ എത്ര ഉന്നതര്‍ക്ക് എതിരെയും നടപടി ഉണ്ടാകുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.