മണിപ്പൂരില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

184

ഇംഫാല്‍ : രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മണിപ്പൂരില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരായ ക്ഷേത്രിമായും ബിരെണ്‍ സിംഗ്, പവോനം ബ്രോജന്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ നിലവില്‍ ബിജെപി എം എല്‍ എമാരുടെ എണ്ണം 31ഉം, 60 അംഗ നിയമസഭയില്‍ ബിജെപി സഖ്യത്തിന്റെ അംഗസംഖ്യ 40തുമായി. മണിപ്പൂരില്‍ അടുത്തിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഭരണകക്ഷിയിലേയ്ക്ക് എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരാണ് കൂറുമാറിയത്. 28 എം.എല്‍.എമാരായിരുന്നിടത്ത് 20 എം.എല്‍.എമാരെ ഇനി കോണ്‍ഗ്രസിനുള്ളൂ.

NO COMMENTS