പക്ഷിപ്പനി മാരകമല്ല ; മനുഷ്യരിലേക്ക് പടരില്ല

259

തിരുവനന്തപുരം: സംസ്ഥാനത്തു വ്യാപകമായി പടരുന്ന പക്ഷിപ്പനി മാരകമല്ലെന്നും മനുഷ്യനെ ബാധിക്കുന്നതല്ലെന്നും മന്ത്രി കെ. രാജു നിയമസഭയില്‍. 1500 താറാവുകളേയെ കൊന്നിട്ടുള്ളുവെന്നും മുന്‍കാലത്തിലെപോലെ ഇവയ്ക്കു നഷ്ടപരിഹാരം നല്‍കുമെന്നും രാജു പറഞ്ഞു. പക്ഷിപ്പനി പരിശോധനയ്ക്കായി ഭോപ്പാല്‍ മാതൃക ലബോറട്ടറി സംവിധാനം സ്ഥാപിക്കുന്നതിനെക്കുറിച്ച്‌ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഉപക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു ഇരുവരും. പക്ഷിപ്പനി സംബന്ധിച്ച്‌ പ്രാഥമികപരിശോധനയ്ക്കുളള സംവിധാനം നിലവിലുണ്ട്. അവിടെ പരിശോധിച്ച്‌ പക്ഷിപ്പനിയാണെന്ന് ഉറപ്പുവരുത്തിയശേഷമാണ് സാന്പിളുകള്‍ അന്തിഫലത്തിനായി ഭോപ്പാലില്‍ അയച്ചത്. രോഗം ബാധിച്ചാല്‍ പക്ഷികളെ കൊല്ലുകയേ നിവര്‍ത്തിയുളളു. രണ്ടുവര്‍ഷം മുന്പ് പക്ഷിപ്പനി പടര്‍ന്നപ്പോള്‍ വലിയതോതിലാണ് താറാവുകളെ കൊന്നത്. ഇക്കുറി 1500 എണ്ണത്തിനെയേ കൊന്നിട്ടുള്ളു. രണ്ടുമാസമോ അതിന് മുകളിലോ പ്രായമുള്ളവയ്ക്ക് 200 രൂപയും അതിനുതാഴെ പ്രായമുള്ളവയ്ക്ക് 100 രൂപയും മുട്ടയ്ക്ക് അഞ്ചുരൂപയും നഷ്ടപരിഹാരമായി നല്‍കും.

NO COMMENTS

LEAVE A REPLY