സി​വി​ല്‍ സ​ര്‍​വീ​സി​ല്‍ എ​ത്തേ​ണ്ടു​ന്ന​ത് സി​വി​ല്‍ എ​ന്‍​ജിനി​യ​ര്‍​മാ​ര്‍മാ​രാ​യി​രി​ക്ക​ണ​മെ​ന്ന് ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ബി​പ്ല​ബ് കുമാര്‍

248

അ​ഗ​ര്‍​ത്ത​ല : സി​വി​ല്‍ സ​ര്‍​വീ​സി​ല്‍ എ​ത്തേ​ണ്ടു​ന്ന​ത് സി​വി​ല്‍ എ​ന്‍​ജിനി​യ​ര്‍​മാ​ര്‍മാ​രാ​യി​രി​ക്ക​ണ​മെ​ന്ന് ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ബി​പ്ല​ബ് കുമാര്‍. കാ​ര​ണം സ​മൂ​ഹ​ത്തെ കെ​ട്ടി​പ്പ​ടു​ക്കേ​ണ്ട​തി​ന്‍റെ ചു​മ​തല സി​വി​ല്‍ സ​ര്‍​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​താ​ണ്. സി​വി​ല്‍ എ​ന്‍​ജിനി​യ​ര്‍​മാ​ര്‍​ക്ക് അ​തി​നു​ള്ള അ​റി​വു​ണ്ട്. എ​ന്നാ​ല്‍‌ മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജിനി​യ​ര്‍​മാ​ര്‍‌ സി​വി​ല്‍ സ​ര്‍​വീ​സി​ല്‍ എ​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ല​സ്ഥാ​ന​മാ​യ അ​ഗ​ര്‍​ത്ത​ല​യി​ല്‍ സി​വി​ല്‍ സ​ര്‍​വീ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ന്ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നേ​ര​ത്തെ സി​വി​ല്‍ സ​ര്‍​വീ​സി​നു​ള്ള​വ​ര്‍ മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ല്‍​ നി​ന്ന് എ​ത്തു​ന്ന​വ​രാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഡോ​ക്ട​ര്‍​മാ​രും എ​ന്‍​ജിനി​യ​ര്‍​മാ​രും സി​വി​ല്‍ സ​ര്‍​വീ​സ് തെ​ര​ഞ്ഞെ​ടു​ക്കു​ന്നു​ണ്ട്. മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജിനി​യ​ര്‍​മാ​ര്‍ സി​വി​ല്‍ സ​ര്‍​വീ​സ് തെ​ര​ഞ്ഞെ​ടു​ക്ക​രു​ത്. സി​വി​ല്‍ എ​ന്‍​ജിനി​യ​ര്‍​മാ​ര്‍​ക്ക് ഇ​തി​നു സാ​ധി​ക്കും. സ​മൂ​ഹ​ത്തെ കെ​ട്ടി​പ്പ​ടു​ക്കേ​ണ്ട​തെ​ങ്ങ​നെ​യെ​ന്ന് അ​വ​ര്‍​ക്ക് അ​റി​യാമെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

NO COMMENTS