ബിനോയ് കോടിയേരിക്ക് യാത്രാ വിലക്ക് ; ബിനോയിയെ ദുബായില്‍ തടഞ്ഞു

354

ദുബായ് : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്ക് യാത്രാ വിലക്ക്. ദുബായ് വിമാനത്താവളത്തിലാണ് ബിനോയ് കോടിയേരിയെ പൊലീസ് തടഞ്ഞത്. ജാസ് ടൂറിസം നല്‍കിയ ചെക്ക് കേസിലാണ് ദുബായ് പൊലീസിന്റെ നടപടി. എമിഗ്രേഷന്‍ അധികൃതരാണ് പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് ബിനോയിയെ തടഞ്ഞത്. ഈ മാസം ഒന്നിനാണ് ബിനോയിക്കെതിരെ ദുബായ് പൊലീസ് സിവില്‍ കേസെടുത്തത്.

NO COMMENTS