ഹിന്ദുസ്ഥാനി ശീലുകളുമായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

298

കൊച്ചി : കൊച്ചിക്കാര്‍ക്ക് ഹിന്ദുസ്ഥാനി സംഗീതത്തോടുള്ള ഇഷ്ടമറിഞ്ഞ് സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ 214-ാമത് ലക്കം എറണാകുളം ജനറല്‍ ആശുപത്രിയില്‍ അരങ്ങേറി. സ്മിത ഫ്രാന്‍സിസ്, അബ്ദുള്‍ സലാം, മുഹമ്മദ് അഫ്‌സല്‍ എിവരാണ് പാടാനെത്തിയത്. ആകെ പാടിയ 13 പാ’ുകളില്‍ ആറെണ്ണം മലയാളമായിരുെങ്കിലും അതിന്റെ ഈണം ഹിന്ദുസ്ഥാനിയായിരുു.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍ കാറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് സര്‍വീസസ് എിവ സംയുക്തമായാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി അവതരിപ്പിച്ചു വരുത്.

അമീര്‍ഖാനെയും ഉദിത് നാരായണനെയും സൂപ്പര്‍സ്റ്റാര്‍ പദവിയേക്കുയര്‍ത്തിയ ‘ഖയാമത്ത് സെ ഖയാമത്ത് തക്’ എ സിനിമയിലെ യേ മെരെ ഹംസഫര്‍…,… എ ഗാനവുമായി മുഹമ്മദ് അഫ്‌സലാണ് പരിപാടി തുടങ്ങിയത്. ഉദിത് നാരായണന്‍, കുമാര്‍ സാനു എിവരുടെ ഗാനങ്ങള്‍ പാടുതില്‍ വിദഗ്ധനാണ് അഫ്‌സല്‍. കഴിഞ്ഞ 12 വര്‍ഷമായി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സ്റ്റേജ് ഷോകളിലൂടെ അദ്ദേഹം പ്രശസ്തനാണ്. രണ്ട് യുഗ്മഗാനമടക്കം ആറു പാ’ുകളാണ് അഫ്‌സല്‍ കാഴ്ച വച്ചത്.

മാനസ മണിവേണുവില്‍…, എ ഗാനമാണ് സ്മിത ആദ്യം അവതരിപ്പിച്ചത്. രണ്ട് ദശകങ്ങളായി സംഗീത രംഗത്തുള്ള സ്മിത ബ്രി’ന്‍, കാനഡ, ബഹ്‌റൈന്‍, അറേബ്യന്‍ ഐക്യനാടുകള്‍ എിവിടങ്ങളില്‍ ഗായക സംഘത്തോടൊപ്പം പര്യടനം നടത്തിയി’ുണ്ട്. കൊച്ചിയിലെ മിക്ക സംഗീത ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചി’ുണ്ട്. രണ്ട് യുഗ്മഗാനങ്ങള്‍ക്കൊപ്പം നാലു പാ’ുകളാണ് സ്മിത ആലപിച്ചത്.

NO COMMENTS