ഇന്ത്യയുടെ ആധാര്‍ സംവിധാനത്തിന് സാങ്കേതിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ബില്‍ഗേറ്റ്‌സ്

224

വാഷിംഗ്ടണ്‍ : ഇന്ത്യയുടെ ആധാര്‍ സംവിധാനത്തിന് സാങ്കേതിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. ലോകബാങ്കുമായി സഹകരിച്ച്‌ ഈ മാതൃക മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ആധാറിന്റെ ചുമതലയുള്ള യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആദ്യ ചെയര്‍മാനും ഇന്‍ഫോസിസ് സ്ഥാപകനുമായ നന്ദന്‍ നിലേകനിയാണ് ഈ പദ്ധതിയിക്ക് വേണ്ടി ലോകബാങ്കിനെ സഹായിക്കുന്നതെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു.
ആധാറിന് പ്രത്യേകിച്ചൊരു സുരക്ഷാ ഭീഷണിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS